ജാനകി
രാത്രിയ്ക്ക് ഇരുട്ടിന്റെ ചുവ ഏറിക്കൊണ്ടിരിക്കെ എനിക്കതിന്റെ നിസ്സഹായതയോട് സഹതാപം തോന്നിത്തുടങ്ങി...എന്നെന്നേയ്
പക്ഷെ.., മൂടുപടങ്ങളഴിഞ്ഞ് വെളിപ്പെടുന്ന നാറുന്ന സത്യങ്ങളുടെ മുഖത്തേയ്ക്ക് ഇരുട്ട് നീട്ടിക്കൊടുത്ത് ദീർഘനിശ്വാസമിട്ട രാത്രി., അതിന്റെ പതിവു നിർവ്വികാരതയോടെ ഇപ്പോൾ എന്നെയാണു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്
ഒരു നെയിംബോർഡിന്റെ നിരർത്ഥകത എന്നെ കോമാളിയാക്കി ക്കൊണ്ട്- “വേഷ്പ” - എന്നു കൂവിവിളിച്ച് ഫ്ലാറ്റിന്റെ പ്രധാനവാതിലിനു മുന്നിൽ തുങ്ങുന്നുണ്ട് .... അതിനപ്പുറം ഉറക്കം ,കാൽ കഴുകി പ്രവേശനാനുമതി കാത്തു നിൽക്കുന്നത് തൽകാലം കണ്ടില്ലെന്നു നടിച്ചു
തണുത്ത വെള്ളമൊഴിച്ച് നേർപ്പിച്ച മാക്ഡവൽ ഓരോ പെഗ്ഗായി രണ്ടു പ്രാവശ്യം കണ്ണടച്ച് ശ്വസം പിടിച്ച് അകത്താക്കിയപ്പോൾ ഒരു സ്ത്രീയ്ക്ക് ചേരാത്ത വിധം ഞാൻ കാർക്കിക്കുകയും തലകുടയുകയുംചെയ്തു.എന്നിട്ടും അടുത്ത നിമിഷം മൂന്നാം പെഗ്ഗും തയ്യറാക്കി വലിച്ചു കുടിച്ചു- ജനലിലൂടെ ദൂരക്കാഴ്ച്ചയായ, പോവൈഗാർഡനിലെ ശിവലിംഗത്തിനു നേരേ ഒരു ചിയേഴ്സും പറഞ്ഞു കൊണ്ടായിരുന്നു അത്.....എന്റെ പുച്ഛമേറ്റ്,ശിവലിംഗം ഊർജ്ജമൊഴിഞ്ഞ് ചരിഞ്ഞ് താഴെ കിടക്കുന്നതായി , മാക്ഡവൽ കുപ്പിയെ ഉമ്മ വച്ച് ഞാൻ സങ്കൽപ്പിച്ചു രസിച്ചു....അധികം താമസിയാതെ മരവിപ്പിന്റെ തരുതരുപ്പു കൊത്തുന്ന മൂക്കിൻ തുമ്പിനു താഴെ കുറേശ്ശേയായി രോമം മുളയ്ക്കാൻ തുടങ്ങുന്നു എന്ന പതിവു തോന്നലുമായി ഞാൻ സമരസപ്പെടാൻ തുടങ്ങി..-ഉടനെ അവളെ ഓർത്തു - അവളെ - പേരറിയാത്തതു കൊണ്ട് .., ഞൊണ്ടും കൂനും വിഷമവ്റുത്തങ്ങൾ തീർക്കുന്ന മുഖമുള്ള രൂപം “അവൾ” എന്നു മാത്രം മനസ്സിൽ സംബോധന ചെയ്യപ്പെട്ടു....എന്റെ പ്രണയിനി....
ഇനിയധികനാൾ അവൾക്കാ മാർക്കറ്റിൽ മരിച്ച മത്സ്യങ്ങൾക്കിടയിൽ അതിനേക്കാൾ മരവിച്ച മുഖഭാവവുമായി നിൽക്കേണ്ടി വരില്ല എന്ന എന്റെ തീരുമാനത്തെ ഒന്നു കൂടി റീപോളിഷ് ചെയ്തു കൊണ്ട് ഞാൻ നിലക്കണ്ണാടിയുടെ മുന്നിൽ എത്തി. വർഷങ്ങളായി എന്നെ മാത്രം പ്രതിഫലിപ്പിച്ച് മടുത്ത കണ്ണാടി ചൂണ്ടി കാട്ടിയ രൂപത്തിന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക് കണ്ണുചുളുക്കി., കഴുത്തുനീട്ടി സുക്ഷിച്ചു നോക്കി..,അപ്പോൾ അവിടെ തെളിഞ്ഞു കണ്ട നനുത്ത രോമങ്ങളുടെ മുഴുക്കാഴ്ച്ചയിൽ, ബട്ടണിടാൻ മറന്ന സാറ്റിൻ നൈറ്റിയുടെ വെളിപ്പെടുത്തലുകൾ അനുദ്റുശ്യങ്ങളായി മാറിനിന്നു..വിശക്കുമ്പോൾ തിന്നുന്നതിനാൽ കുറേ ദിവസത്തേയ്ക്കു കൂടി ജീവന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന ചവറു വണ്ടി എന്നല്ലാതെ എന്തു ശരീരം..?എന്തു ശരീരസൌന്ദര്യം..?എന്റെ പാഴ്ചിന്തയിൽ പോലും കടന്നു കയറാത്ത അതിനെ വിട്ടിട്ട്,വെളിച്ചമെല്ലാം കെടുത്തിക്കിടന്ന് മേൽച്ചുണ്ടിനു മുകളിൽ വിരലോടിച്ചു
ചുമരിൽ നിരത്തിവച്ചിരിക്കുന്ന ഫോട്ടോകൾ ഈയിടെ വലുതാക്കിയതാണ് ..നാലെണ്ണം..എന്നെ ശൂന്യാകാശത്തുപെട്ട കബന്ധമാക്കിയ,ഭൂമിയിലെ കൊളുത്തുകൾ..!അച്ഛൻ.., അമ്മ.,ചേട്ടൻ.., അനുജത്തി. അവരെ അലങ്കരിച്ച കുഞ്ഞു സ്റ്റാർലൈറ്റ് മാലയുടെ വെട്ടം അതിൽ അച്ഛന്റെ കട്ടീമീശയെ എടുത്തു കാണിച്ചു.
“ അതിന്റെ ഒരു കാൽ ഭാഗമെങ്കിലും..അൽപ്പം...അൽപ് പം മീശ....” ശൂന്യമായ എന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക് അപേക്ഷ പതിപ്പിച്ച് .., തള്ളവിരലുകൊണ്ട് ചൂണ്ടുവിരലിന്റെ പകുതി ഭാഗം ഞാൻ അളന്നുകാട്ടിക്കൊണ്ടിരുന്നു
മൂക്കിൻ തുമ്പിൽ കൊത്തിയ മരവിപ്പ് ആവേശത്തോടെ ബോധമേഖലകളെ കീഴടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഫോട്ടോകൾ നോക്കി ഞാൻ വെറുതെ പറഞ്ഞു-
“മരിച്ചു കഴിഞ്ഞേ ചുമരിലിരുന്ന് ആത്മാർത്ഥമായി ചിരിക്കാൻ പറ്റു..,ജീവിച്ചിരിക്കുന്നവരുടെ വെപ്രാളം കണ്ടിട്ട്..” -
അവ്യക്തമായ നീരൊഴുക്കിൽ പെട്ട് ഞാൻ ഉറക്ക ചുഴികളിലേയ്ക്കെത്തി വട്ടം കറങ്ങാൻ തുടങ്ങി. മുംബെയിൽ.,ഒരു പോവൈ ഉണ്ടെന്നും.,അവിടെ ‘ഹീരാനന്ദാനി‘ എന്ന പണക്കൊഴുപ്പിന്റെ മേഖല ഉണ്ടെന്നും..,അതിന്റെ വടക്കു കിഴക്കെ അറ്റത്തെ ബഹുനിലക്കെട്ടിടത്തിൽ 186-B ഫ്ലാറ്റിൽ വേഷ്പ എന്ന ഞാനിങ്ങിനെ കുഴഞ്ഞു മറിഞ്ഞ് ഉറക്കത്തിനു കീഴടങ്ങുകയാണെന്നും.,എന്നാൽ എന്റെ മനസ്സിൽ “അവളുടെ” കൂന് മുഴച്ചു നിൽപ്പുണ്ടെന്നും വകവയ്ക്കാതെ ,പ്രപഞ്ചം അതിന്റെ അളന്നു മുറിച്ചു കെട്ടിയ സമയ തന്തുവിലൂടെ നിത്യാഭ്യാസിയെ പോലെ നീങ്ങിക്കൊണ്ടിരുന്നു.
** ** ** ** ** ** ** ** ** ** **
പെപ്സിയും പേരയ്ക്കയും...! വിചിത്രമായ കോമ്പിനേഷന് അടിമയായ ഞാൻ ഹീരാന്ദാനിയ്ക്കു പുറത്ത് ഐ.ഐ.റ്റി മാർക്കറ്റിൽ നിന്നാണ് അവ വാങ്ങാറുള്ളത്. ഭാവിയിലേയ്ക്കു കിളികൾ തീറ്റ സംഭരിക്കുന്നതു പോലെ-, രണ്ടാഴ്ച്ചയിലൊരിക്കൽ മാത്രം പുറത്തിറങ്ങി എന്റെ ഏകാന്തവാസ കാലത്തേയ്ക്ക് പെപ്സിയും പേരയ്ക്കയും മറ്റു ഉണക്ക ഭക്ഷണങ്ങളും ഫ്രിഡ്ജിൽ നിറയ്ക്കും. അപ്പോഴൊക്കെ പാചകമെന്തെന്നറിയാതെ ഫ്ലാറ്റിലെ അടുക്കള കടിഞ്ഞൂൽ പൊട്ടിയായി കോട്ടുവായിട്ടുകൊണ്ടിരുന്നു
മുൻപൊരു ദിവസം., ആ മാർക്കറ്റിലെ മത്സ്യങ്ങളുടെ മോർച്ചറിയിലേയ്ക്കു നോക്കിയപ്പോഴാണ് തൂക്കം നോക്കുന്ന സ്റ്റാന്റിലേയ്ക്ക് വലിയൊരു തിരണ്ടി കഷ്ണം ഏങ്ങി വലിഞ്ഞ് എടുത്തു വയ്ക്കുന്ന ‘അവളെ ‘ ആദ്യമായി ശ്രദ്ധിച്ചത്. മാർക്കറ്റ് ലേബൽ പതിച്ച നീല ഓവർക്കോട്ടിനെ തള്ളിപ്പൊട്ടിച്ച് ചാടാൻ തയ്യാറെടുക്കുന്ന അവളുടെ കൂന് അപ്പോഴാണ് കണ്ണിൽ പെട്ടത്
...ഇനിയധികനാൾ അവൾക്കാ മാർക്കറ്റിൽ മരിച്ച മത്സ്യങ്ങൾക്കിടയിൽ അതിനേക്കാൾ മരവിച്ച മുഖഭാവവുമായി നിൽക്കേണ്ടി വരില്ല എന്ന എന്റെ തീരുമാനത്തെ ഒന്നു കൂടി റീപോളിഷ് ചെയ്തു കൊണ്ട് ഞാൻ നിലക്കണ്ണാടിയുടെ മുന്നിൽ എത്തി. വർഷങ്ങളായി എന്നെ മാത്രം പ്രതിഫലിപ്പിച്ച് മടുത്ത കണ്ണാടി ചൂണ്ടി കാട്ടിയ രൂപത്തിന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക് കണ്ണുചുളുക്കി., കഴുത്തുനീട്ടി സുക്ഷിച്ചു നോക്കി..,അപ്പോൾ അവിടെ തെളിഞ്ഞു കണ്ട നനുത്ത രോമങ്ങളുടെ മുഴുക്കാഴ്ച്ചയിൽ, ബട്ടണിടാൻ മറന്ന സാറ്റിൻ നൈറ്റിയുടെ വെളിപ്പെടുത്തലുകൾ അനുദ്റുശ്യങ്ങളായി മാറിനിന്നു..വിശക്കുമ്പോൾ തിന്നുന്നതിനാൽ കുറേ ദിവസത്തേയ്ക്കു കൂടി ജീവന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന ചവറു വണ്ടി എന്നല്ലാതെ എന്തു ശരീരം..?എന്തു ശരീരസൌന്ദര്യം..?എന്റെ പാഴ്ചിന്തയിൽ പോലും കടന്നു കയറാത്ത അതിനെ വിട്ടിട്ട്,വെളിച്ചമെല്ലാം കെടുത്തിക്കിടന്ന് മേൽച്ചുണ്ടിനു മുകളിൽ വിരലോടിച്ചു