ജി.ഹരിനീലഗിരി
1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടി
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്...
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്
ഗൗതമസുധാംശുവായ്ത്തീർന്നു!
7) A.M
എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർത്തിയ സുരഗായകൻ.
നാഗവള്ളി ആർ. എസ്.കുറുപ്പിന്റെയും
ടി.എൻ.ഗോപിനാഥൻ നായരുടെയും റേഡിയോ.
ആകാശവാണി;തുരുവനന്തപുരം, തൃശൂർ,ആലപ്പുഴ,
വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ!
8) ജോൺപൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർത്തിയ സുരഗായകൻ.
നാഗവള്ളി ആർ. എസ്.കുറുപ്പിന്റെയും
ടി.എൻ.ഗോപിനാഥൻ നായരുടെയും റേഡിയോ.
ആകാശവാണി;തുരുവനന്തപുരം, തൃശൂർ,ആലപ്പുഴ,
വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ!
വ്യോമകന്യക ചോദിച്ചൂ;
'വെജ്ജോ, നോൺവെജ്ജോ ഭവാൻ?'
'കാണിബാൾ ഞാൻ ഭഗിനീ,'ജോണുരചെയ്തൂ!
9) മാൻഹോൾ
മഴപെയ്തു പെയ്തു
മണ്ണു കുളിർന്നൂ......
മാൻഹോളുപൊട്ടിയെൻ
മനം തകർന്നൂ........!
10) യോഗം
പ്ലഗ്ഗും പോയിന്റുമില്ലെങ്കിൽപ്പിന്നെ
കണക്ഷനെങ്ങനെ സാധ്യമാകും?
ബൾബും ഹോൾഡറുമില്ലെങ്കിൽപ്പിന്നെ
വെളിച്ചമെങ്ങനെ സാധ്യമാകും?
11) സംസാരം
'സംസാരം'തന്നെ പ്രശ്നം.
തമിഴിലും മലയാളത്തിലും!
12)സ്നേഹി
യോഗിയല്ല ഞാൻ
ഭോഗിയുമല്ല.
സ്നേഹിയാകുന്നു ഞാൻ!
13) ശി വാ ജി
വാ യി ലേ
ജി ലേ ബി.
14) മുക്തി
ലോകം പാടേ മാറിപ്പോയേ.....
നേരേ ചൊവ്വേ കണ്ടിരുന്നൊരീ ജംഗമങ്ങൾ
ശീർഷാസനത്തിൽ നിൽക്കുന്നേ...
'ഇപ്രകാരം സംഭവിക്കുന്നതിനു മുമ്പും പിമ്പുമെന്നൊരു
പ്രോഫൈലെടുത്തു വെയ്ക്കുവാൻ
ആനന്ദജ്യോതി ബ്രസീലിൽ നിന്നു വിളിച്ചു പറഞ്ഞു.
15) തരകൻ
ഒരിക്കലീ മണ്ണിൻ രുചിയറിഞ്ഞവൻ
പിന്നീടൊരിക്കലുമതു മറക്കീല.
ഭൂമാവിൻ മാമകളല്ലോ
ഈ റിയലെസ്റ്റേറ്റു പിരിഷകൾ!
16) അകവും പുറവും
അകനാനൂറും പുറനാനൂറും
ഒന്നു പോൽ പ്രധാനം,
ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറുമെന്നപോലവേ..
ഹാർഡ്കോപ്പിയും സോഫ്റ്റ്കോപ്പിയുമെന്ന പോലവേ..
17) രാജസം
കുന്നോളം കാര്യങ്ങൾ ചെയ്യുവാൻ മോഹം.
കുന്നി മണിയോളം ചെയ്തിടാൻ യോഗം!
18) മേറ്റിങ്
ഭാര്യയെ ഓഫീസിൽ വിളിച്ചപ്പോൾ;
'ഞാൻ മീറ്റിംഗിലാണ്'.
മിത്രനെ കമ്പനിയിൽ വിളിച്ചപ്പോൾ;
'ഞാൻ മീറ്റിംഗിലാണ്'.
ചാണയെ സെല്ലിൽ വിളിച്ചപ്പോൾ
'ഞാൻ മീറ്റിംഗിലാണ്'.
മീറ്റിംഗ്, മീറ്റിംഗ്, മീറ്റീംഗെന്നു കമ്പിതഗായത്രയാം ടെലഫോൺ.
മീറ്റിംഗിലല്ലാത്തവരായി ആരെങ്കിലുമുണ്ടോ കുവേ,
എനിക്കൊന്നു 'മീറ്റു'ചെയ്യാനാണ് ........!
19) കവറേജ്
കന്നിപ്രണയനായികയെ
സെല്ലിൽ വിളിച്ചപ്പോൾ;
"The number you have dialed is out of...........'
20) സ്വിച്ചോഫ്...
കാലന്റെ കുളമ്പടികേട്ടു
കുടുംബ ഡോക്ടറെ വിളിച്ചപ്പോൾ;
' The number you have dialed is Swiched off or out of.'
21) വരവ്
അയ്യോ, എനിക്കു കവിത വരുന്നേ!..........