അന്വർഷാ ഉമയനല്ലൂർ
അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍
ചിലനേരമൊരുനുളളു പൊന്‍വെളിച്ചം
തിരുരക്തതിലകമായ് തെളിയവേ തല്‍ക്ഷണം
തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.
കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,
തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും
വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.
കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-
ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-
ലറിയാതെയുലയുന്നു വ്യഥിതചിത്തം.
വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം
തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-
മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.
കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-
പുലരിയാലൊരുപുതിയ സുദീനതീരം
നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍
പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.
പതിവുപോലുയരുവാനാകാതെ പകുതിയെന്‍
മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;
നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-
തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.
കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-
ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-
നുഴറിയോനൊരുവേളയേകിയെങ്കില്‍!!
അകമിഴികളില്‍നിന്നുമകലുന്ന, പകലുപോല്‍
ചിലനേരമൊരുനുളളു പൊന്‍വെളിച്ചം
തിരുരക്തതിലകമായ് തെളിയവേ തല്‍ക്ഷണം
തിരികെവാങ്ങുന്നു,നീ മിഴികള്‍രണ്ടും.
കരഗതമാക്കുവാനൊരുനേര്‍ത്ത മനസ്സുമായ്,
തമസ്സിന്റെ മടകള്‍ പൊളിക്കെവീണ്ടും
വഴിയാകെയിന്നും മറന്നുപോയ്, തരികയെന്‍
തിരിതെളിച്ചെഴുതുവാന്‍ പുലരിവേഗം.
കനലുകള്‍പ്പോലിന്നു കവലകള്‍പ്പൊതുവെയെ-
ന്നനുജര്‍തന്നുയിരുവേകിച്ചെടുക്കാന്‍
മഹിയിതിലുണരാത്ത മനസ്സുമായ്‌നില്‍ക്കയാ-
ലറിയാതെയുലയുന്നു വ്യഥിതചിത്തം.
വിരല്‍മുറിഞ്ഞൊഴുകുന്ന നിണമല്ലിതെന്നുടെ-
യുദയാര്‍ക്കഹൃദയകാവ്യത്തിന്‍ നിറം
തെളിമയോടുയരാന്‍ശ്രമിക്കെ,മമ സ്‌മരണയ്ക്കു-
മമ്പേല്‍ക്കയാല്‍ തെറ്റിവീഴുംസ്‌മിതം.
കവിതപോലെഴുതട്ടെയിനിയുമീ,ധരണിപൊന്‍-
പുലരിയാലൊരുപുതിയ സുദീനതീരം
നിരകളില്‍നിന്നുമുയര്‍ന്ന വെണ്മുകിലുപോല്‍
പതിയെഞാന്‍ തുടരട്ടെ-യാത്മഗീതം.
പതിവുപോലുയരുവാനാകാതെ പകുതിയെന്‍
മലരുകളതിരുകള്‍ക്കുളളില്‍ നില്‍പ്പൂ;
നിനവുപോല്‍ സുഭഗ-ഗീതങ്ങള്‍ നുകര്‍ന്നിടാ-
തവനിതന്‍ ഹൃദയുവുമുഴറി നില്‍പ്പൂ.
കസവുനൂല്‍പോലൊരു ശുഭകിരണമെന്നിതെ-
ന്നനുചരര്‍ക്കായ് നല്‍കുമീ,ധരയില്‍?
കരിമുകില്‍വര്‍ണ്ണമെന്‍ ചിരിയിലായെഴുതുവാ-
നുഴറിയോനൊരുവേളയേകിയെങ്കില്‍!!